Tuesday, October 6, 2015

കർണാ അങ്ങ് എവിടെ ?

കർണാ അങ്ങ് എവിടെ

ശിവാജി സാവന്തിന്റെ മൃത്യുന്ജയ്‌ മലയാളത്തിൽ തർജ്ജിമ എഴുതിയത് വായിച്ചു . ഇത്രയേറെ എന്നെ വേദനപ്പിച്ച ഒരു നോവൽ വേറെ ഇല്ല. ആദ്യം മുതൽ തന്നെ ഒരു ആരാധന തോന്നി . വായിച്ചു തീർന്നു എന്നായപ്പോൾ ഒരു സംശയം ഈ ആരാധന ആരോടാണ് കർണനോടോ   ശിവാജിയോടോ, തർജ്ജിമ എഴുതിയവരോടോ ? 
ആ സംശയം ഒരു ചോദ്യ ചിഹ്നമായ് അവിടെ നില്കട്ടെ

തുടർന്ന് എം ടി യുടെ രണ്ടാം ഊഴം വായിച്ചു അതിലെ ഭീമനിലൂടെ ഭീമന്റെ ചിന്തകളിലും വാക്കുകളിലും കർണനോട് പ്രകടിപ്പിക്കുന്ന അവജ്ഞ എന്നെ ഏറെ കുപിത ആക്കി . എന്ന് മാത്രമല്ല ഏറെ പുകൾ കൊണ്ടാകൃതി തന്നെ എനിക്ക് അപ്രിയമായി തോന്നി .

അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എന്റെ മനസ്സിലെ സംശയത്തിന്റെ ഉത്തരം മറ്റൊന്നല്ല
 കർണനോടു തന്നെ എന്ന് വ്യക്തമായി . എന്റെ ആരാധന പുരുഷനായ കർണനെ അവഹേളിക്കുന്ന ഭീമനെയും ആ അവഹേളനം ലോകത്തിന്റെ മുന്നിൽ തുറന്നു കാഴ്ച വെച്ച  രണ്ടാം ഊഴം  എന്ന കൃതിയും മറ്റൊരു ആശയ കുഴപ്പത്തിൽ എന്നെ എത്തിച്ചു . എന്റെ ഈ ആരാധന ഞാൻ എങ്ങനെ കർണനെ അറിയിക്കും ഫേസ് ബുക്കിൽ ഒരു ലൈക്‌ അടിക്കാനോ ട്വിട്ടെരിൽ ഫോളോ ചെയ്തിട്ടോ ഒന്നും അർത്ഥമില്ല കർണൻ ഇതൊന്നും അറിയാതെ അനേക ലക്ഷം ആരാധകരുടെ ഇഷ്ട നായകനായി എങ്ങെന്നില്ലതെ മറഞ്ഞിരിക്കുന്നു .
 

No comments: